തൃശ്ശൂർ/മണ്ണംപേട്ട : കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം.മണ്ണംപേട്ട കരുവാപ്പടിയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.
തൃശ്ശൂരിൽ നാലു കുട്ടികൾക്ക് ഇടിമന്നലേറ്റു.തൃശ്ശൂർ അമ്മാടം വെങ്ങിണിശ്ശേരി കപ്പക്കാട് ആണ് സംഭവം.ഇന്ന് 5:00 മണിയോടുകൂടി ആണ് ഇടിമിന്നലേറ്റത്.കുട്ടികളെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശിവ കൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു. എന്നിവർക്കാണ് മിന്നലേറ്റത്.ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ ആയിരുന്നു സംഭവം.ഒരു കുട്ടിക്ക് കാലിന് പൊള്ളലേറ്റു.നാലു കുട്ടികളും തൃശൂർ എലൈറ്റ് ആശുപത്രിയിൽ ചികിത്സയിൽ
ചേർപ്പ് : തൃശ്ശൂർ റൂറൽ പരിധിയിൽ ലഹരിസംഘങ്ങൾക്കെതിരെ നടത്തുന്ന 'തൂഫാൻ ദ നാർക്കോ ഹണ്ട്' (Toofan; the Narco Hunt) എന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ മാരക ലഹരിമരുന്നായ അരക്കിലോയോളം ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിലായി. വയനാട് നെടുംപാല ഉപ്പുപാറ സ്വദേശി തട്ടാരത്തുപി വീട്ടിൽ ജിത്തു (21) എന്നയാളെയാണ് ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച (31-05-2026) രാത്രി 11.05 ഓടെ കോടന്നൂരിൽ നടത്തിയ മിന്നൽ റെയ്ഡിലാണ് പ്രതി വലയിലായത്. ചേർപ്പ് പോലീസ് സ്റ്റേഷൻ എസ്.ഐയും സംഘവുമാണ് പ്രതിയെ പിടികൂടിയത് .
ചേർപ്പ് : കുട്ടികൾക്ക് വിൽപ്പന നടത്തുന്നതിന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചതിന് ചേർപ്പ് മുത്തള്ളിയാൽ വെച്ച് ഒരാളെ അറസ്റ്റ് ചെയ്തു. പറപ്പൂക്കര വില്ലേജ് നെടുംമ്പാൾ സ്വദേശി തൊഴുക്കാട്ടു വീട്ടിൽ ബാബു ((55) എന്നയാളെയാണ് നിരോധിത പുകയില ഉത്പന്നമായ ഹാൻസ് പാക്കറ്റുകളുമായി പിടികൂടിയത്. പ്രതിക്കെതിരെ ബാല നീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് (77 of Juvanile Justice Act) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
Comments
Post a Comment